വൈപ്പിൻ: കുഴുപ്പിള്ളി മത്സ്യത്തൊഴിലാളി ക്ഷേമസംഘം മത്സ്യഫെഡിന്റെ സഹകരണത്തോടെ മത്സ്യത്തൊഴിലാളികൾക്ക് ബോണസ് വിതരണവും വായ്പ വിതരണവും നടത്തി. മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ ധന്യ ഷിബു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.എസ്. കുട്ടൻ, സെക്രട്ടറി മിനി രാജീവ്, പ്രഭല ബിജു, ശ്യാമള രാജേന്ദ്രൻ, മാടവന ജോസഫ് തുടങ്ങിയവർ സംസാരിച്ചു.