കൊച്ചി: മഹാകവി കുമാരനാശാന്റെ ജീവിതസന്ദർഭങ്ങളെ ആസ്പദമാക്കി സി.ആർ. ഓമനക്കുട്ടൻ രചിച്ച 'കുമാരു' നോവലിന്റെ പ്രകാശനം

സി.ആർ. ഓമനക്കുട്ടന്റെ ഒന്നാം ചരമവാർഷിക ദിനമായ 16ന് വൈകിട്ട് 5.30ന് മറൈൻഡ്രൈവിൽ താജ് ഗേറ്റ് വേയുടെ വാട്ടർഫ്രണ്ട് ഹാളിൽ നടക്കും.

പുസ്തകത്തിന്റെ പ്രകാശനം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ് ചന്ദ്രൻ എഴുത്തുകാരി എസ്. ശാരദക്കുട്ടിക്ക് നൽകി നിർവഹിക്കും. പ്രൊഫ. സുനിൽ പി. ഇളയിടം മുഖ്യാതിഥിയായിരിക്കും. കഥാകൃത്തുക്കളായ ആർ. ഉണ്ണി, സന്തോഷ് ഏച്ചിക്കാനം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.