കൊച്ചി: പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനയായ കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ്) ജില്ലാ ഭാരവാഹികളായി ഫാ. സോജൻ പി. ജോസഫ് (പ്രസിഡന്റ്), വിറ്റിൽ നിക്‌സൺ (സെക്രട്ടറി), ഡോ. ഷെറി ജോസഫ് (വൈസ് പ്രസിഡന്റ്), ഡോ. എം.ഒ. ശാലി (ജോ സെക്രട്ടറി), ഡോ. അനിൽ ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജനറൽബോഡി യോഗത്തിൽ ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി. ആന്റണി, വൈസ് പ്രസിഡന്റ് ഡോ. കെ.ആർ. അനീഷ്, ഫാ. ജോയി ജെയിംസ് എന്നിവർ സംസാരിച്ചു.