മൂവാറ്റുപുഴ: വിവിധ ക്രിമിനൽ, ലഹരി, മയക്കുമരുന്ന് കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പായിപ്ര മൂങ്ങാച്ചാൽ കരയിൽ ഉറവും ചാലിൽ വീട്ടിൽ ജോസപ്പൻ എന്ന് വിളിക്കുന്ന സജീവ് ജോൺ (39) മൂവാറ്റുപുഴ പൊലീസിന്റെ പിടിയിൽ. ഇയാളുടെ താമസസ്ഥലത്ത് നിന്ന് 32 സെൻറീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും കസ്റ്റഡിയിൽ എടുത്തു. ബോസപ്പന്റെ പേരിൽ വിവിധ ജില്ലകളിലായി 45 കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനാ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സനിലിനെ കൂടാതെ എക്സൈസ് ഓഫീസർമാരായ കെ.എ. നിയാസ്, പി.ഇ. ഉമ്മർ, എ.എം. കൃഷ്ണകുമാർ, രഞ്ജിത്ത് രാജൻ, പി.എൻ. അനിത എന്നിവരും ഉണ്ടായിരുന്നു.