
ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേന അംഗങ്ങൾക്കും ഓണക്കോടി നല്കി ഇടത്തൊട്ടിയിൽ കുടുംബയോഗം. കുടുംബയോഗം അംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ മാജി -സന്തോഷ് ദമ്പതികളുടെ വസതിയിൽ വെച്ചാണ് ഹരിതകർമ്മസേന അംഗങ്ങളെ ആദരിക്കുകയും അവർക്ക് ഓണക്കോടി നൽകുകയും ചെയ്തത്. കുടുംബയോഗം പ്രസിഡന്റ് ബിജുമോൻ സക്കറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി അദ്ധ്യക്ഷയായി. കമ്മറ്റി അംഗങ്ങളായ ഡോ. നോബിൾ സക്കറിയ, ഷാജൻ എലിയാസ്, അനിൽ സണ്ണി, മാത്യു കുര്യൻ, റെജി ഐസക്, ഹരിത കർമ സേന ഇലഞ്ഞി പ്രസിഡന്റ് കുമാരി ഭാസ്കരൻ, സെക്രട്ടറി ജോസഫീന ജോൺ തുടങ്ങിയവർ സംസാരിച്ചു.