
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കാർഷിക സഹകരണ സംഘവും ചൂരക്കാട് ഗവ. യു.പി സ്കൂളും ചേർന്ന് സ്കൂൾ അങ്കണത്തിൽ ആരംഭിച്ച പുഷ്പക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.എസ്. മണി നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.ആർ. രാജേഷ്, എച്ച്.എം. മിലി തോമസ്, സംഘം സെക്രട്ടറി കെ.പി. ജയ, പി.ടി.എ പ്രസിഡന്റ് ഇ.പി. ഷൈമോൾ, കർഷകൻ ഇ.എ. ജോൺസൺ, ഭരണസമിതി അംഗങ്ങളായ എൻ.എ. ശ്യാംകുമാർ, വി.എസ്. ശ്രീനിവാസൻ, ഷിനി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.