
ആലങ്ങാട്: കെ.ഇ.എം ഹൈസ്‌കൂളിൽ ചെണ്ടുമല്ലിപ്പൂക്കൃഷിയുടെ വിളവെടുപ്പ് നടന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 'വിദ്യാലയങ്ങളിൽ പൂന്തോട്ടം' എന്ന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചെണ്ടുമല്ലി തൈകളുടെ വിളവെടുപ്പ് മഹോത്സവമാണ് സ്‌ക്കൂൾ അങ്കണത്തിൽ നടന്നത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാതോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനാഫ്, കൃഷി ഓഫീസർ രേഷ്മ ഫ്രാൻസിസ്, വാർഡ് മെമ്പർ എൽസ ജേക്കബ് , പ്രധാനാദ്ധ്യാപിക പി.ആർ. നിമ്മി, മാനേജർ ചന്ദ്രശേഖരൻ ഇളയത്, പി.ടി.എ വൈസ് പ്രസിഡന്റ് സുധി തുടങ്ങിയവർ സന്നിഹിതരായി.