കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 468 പട്ടികവർഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. അർഹരായ ഗുണഭോക്താക്കൾക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണത്തിനു മുൻപ് തുക കൈമാറും. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത 57 പേർക്ക് പ്രൊമോട്ടർമാർ വഴി വീടുകളിൽ എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചതെന്നും എം.എൽ.എ അറിയിച്ചു.