പെരുമ്പാവൂർ: ആര് അടയ്ക്കും പെരുമ്പാവൂർ നഗരത്തിലെ പാതാളക്കുഴികൾ എന്ന തലക്കെട്ടോടു കൂടി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ടിൽ വന്ന ചോദ്യത്തിന് രണ്ടാമതൊരു റോഡിന്റെ കാര്യത്തിൽ കൂടി ഉത്തരമായി. പെരുമ്പാവൂർ സസ്യ മാർക്കറ്റ് കോപ്ളക്സ് റോഡിലെ പാതാളക്കുഴികൾ പരിസരവാസികളായ വ്യാപാരികൾ തന്നെ അടച്ചതോടെയാണ് ഇതിന് ഉത്തരമായത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ഓൾഡ് മൂവാറ്റുപുഴ റോഡിലെ പാതാളക്കുഴികൾ കേരളകൗമുദി റിപ്പോർട്ടിന് ശേഷവും പി.ഡബ്ല്യു.ഡി അനങ്ങാതിരുന്നതിനെ തുടർന്ന് നഗരസഭ അധികൃതർ കുഴിയടച്ച് കോൺക്രീറ്റ് ചെയ്ത് നന്നാക്കിയിരുന്നു. ഈ രണ്ടു റോ ഡുകളിലെയും കുഴിപ്പിള്ളി കാവിന് മുമ്പിലുള്ള കുഴിയും ഉൾപ്പെടെ മൂന്നു റോഡുകളിലെ പാതാക്കുഴികളെക്കുറിച്ചാണ് കേരളകൗമുദി കഴിഞ്ഞ 23ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടു റോഡുകളുടെ കാര്യത്തിൽ തീർപ്പായതോടെ അവശേഷിക്കുന്ന കുഴിപ്പിള്ളിക്കാവിനു മുമ്പിലുള്ള റോഡിലെ പാതാളക്കുഴികൾ ആരു മൂടും എന്ന ആകാംക്ഷയിലാണ് എല്ലാവരും. പല തവണ നഗരസഭയിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് പാതാളക്കുഴികൾ തങ്ങൾ അടച്ചതെന്ന് സസ്യ മാർക്കറ്റ് കോംപ്ളക്സ് പരിസരത്തെ വ്യാപാരികൾ പറഞ്ഞു. കുഴി അടക്കാൻ അര ലോഡ് മെറ്റൽ വേണ്ടിവന്നുവെന്നും വ്യാപാരികൾ പറഞ്ഞു.
റോഡ് തകർന്നതോടെ ഓണം അടുത്തിട്ടു പോലും മാർക്കറ്റ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതിനാലാണ് കുഴിയടച്ചത്.
എ.എസ്. വിജു
വ്യാപാരി
പെരുമ്പാവൂർ
മാർക്കറ്റിലേക്ക് എത്തുന്ന നാഷണൽ പെർമിറ്റ് ലോറികൾ ഈ കുഴിയിൽ വീഴുക പതിവായിരുന്നു മഴ ആരംഭിച്ചതോടെയാണ് ചെറുകുഴികൾ പാതാളക്കുഴികളായി മാറിയത് ഈ റോഡിലെ മറ്റു ചെറുകുഴികളും അടയ്ക്കുമെന്ന് വ്യാപാരികൾ
കഴിഞ്ഞ ആറ് മാസത്തോളമായി റോഡുകൾ തകർന്നത് പി.ഡബ്ല്യു.ഡി കാന ഇടിഞ്ഞത് മൂലം പി.ഡബ്ല്യു.ഡിയുടെ കൈയൊഴിയൽ ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ്