yechury

അങ്കമാലി: സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അങ്കമാലി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി എ.പി കുര്യൻ സ്മാരകമന്ദിരത്തിൽ അനുശോചനയോഗവും പുഷ്പാർച്ചനയും നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി പത്രോസ്, ഏരിയ സെക്രട്ടറി എന്നിവർ അനുശോചന പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് 4 മണിക്ക് എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും മൗനജാഥയും അനുശോചന സമ്മേളനവും നടക്കും.