
കാലടി: അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആയുഷ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി കൊല്ലക്കോട് ഇൻഫന്റ് ജീസസ് ചർച്ച പാരിഷ് ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. രക്ത പരിശോധന, ജീവിത ശൈലി രോഗ നിർണയ സ്ക്രീനിംഗ്,യോഗ പരിശീലനം, വിവിധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന എന്നിവ നടത്തി. അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.യൂ ജോമോൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ ലൈജു ഈരാളി അദ്ധ്യക്ഷനായി. മെമ്പർമാരായ ജയ ഫ്രാൻസിസ്, വർഗീസ് മാണിക്യത്താൻ, റെജി വർഗീസ്, വിജയശ്രീ മഹാദേവൻ, മെഡിക്കൽ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി, ഫാ.ജിനോ ചെത്തിമറ്റം എന്നിവർ ആശംസകൾ അറിയിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ജോൺ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പി.വി. ഡയാന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.