കൊച്ചി: ഉയർന്നപലിശ വാഗ്ദാനംചെയ്ത് ഇടപാടുകാരനെ കബളിപ്പിച്ചെന്ന കേസിൽ പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഏഴുലക്ഷംരൂപ പിഴചുമത്തി. പ്രതിവർഷം 12ശതമാനം പലിശ നൽകാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വാഗ്ദാനംചെയ്ത് ആറുലക്ഷംരൂപയുടെ നിക്ഷേപം സ്വീകരിച്ചെന്ന എറണാകുളം സ്വദേശി എം.ജി. നാരായണന്റെ പരാതിയിലാണിത്.
റിസർവ്ബാങ്കിന്റെ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പിന്നീടാണ് മനസിലായതെന്ന് ഹർജിയിൽ പറയുന്നു.
തുടർന്ന് ഉടമകളെ പൊലീസ് അറസ്റ്റുചെയ്ത് സ്ഥാപനം മുദ്രവച്ചു. നിക്ഷേപത്തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി ആവശ്യമാണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.
പരാതിക്കാരനുവേണ്ടി അഡ്വ. കെ.എസ്. അരുൺദാസ് ഹാജരായി.