
പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ ദിവസങ്ങളായി തുടരുന്ന ഗതാഗത കുരുക്കിൽ വലഞ്ഞ് നാട്ടുകാരും യാത്രക്കാരും. അത്തം ഒന്നിന് ആരംഭിച്ച ഗതാഗത കുരുക്കിന് ഇന്നലെ ഉത്രാടം ദിനത്തിലും ഒട്ടും കുറവുണ്ടായില്ല. വർഷങ്ങളായി പെരുമ്പാവൂർ ജനത അനുഭവിക്കുന്ന ഗതാഗത കുരുക്കിന് എന്ന് പരിഹാരം കാണാൻ സാധിക്കും എന്നതിന് ഇതുവരെ ഉത്തരമായിട്ടില്ല. ഓണക്കാലത്ത് പോലും പെരുമ്പാവൂരിലെ കച്ചവട സ്ഥാപനങ്ങളിൽ എത്തി സാധനങ്ങൾ വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്.