joy

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് എ.ഐ ഓണം ക്യാമ്പയിൻ അവതരിപ്പിച്ചു. 'എ സിംഫണി ഒഫ് ട്രഡിഷൻ ആൻഡ് ജോയ്' എന്ന പേരിൽ നിർമ്മിത ബുദ്ധിയിലൂടെ(എ.ഐ) വികസിപ്പിച്ച കഥാപാത്രങ്ങളാണ് പരസ്യചിത്രത്തിലുള്ളത്. എ.ഐ സാങ്കേതികവിദ്യയിലൂടെ ഓണക്കാലത്തെ പൂക്കളം, വിവിധ കലാരൂപങ്ങൾ, ഭൂപ്രകൃതി, തിരുവാതിര തുടങ്ങിയ കാഴ്ച്ചകൾ അവതരിപ്പിക്കുന്ന മികച്ച ദൃശ്യാനുഭവമാണ് ഈ വീഡിയോ. ഓണം ആഘോഷിക്കുന്നതിനോപ്പം എ.ഐ സാങ്കേതികവിദ്യയിലൂടെ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം പുനഃസൃഷ്ടിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോയ്ആലുക്കാസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. സൂത്ര നിർമ്മിച്ച പരസ്യത്തിന്റെ വരികൾ ടി.ബി. സനീഷിന്റേതാണ്.