poothota-onam

തൃപ്പൂണിത്തുറ: പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ. ഡി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം 1103ാം ശാഖാവൈസ് പ്രസിഡന്റ് അനില, സെക്രട്ടറി അരുൺകാന്ത്, സ്കൂൾ ഹെഡ്മാസ്റ്റർ സി. അനൂപ് സോമരാജ്, പി.ടി.എ പ്രസിഡന്റ് കെ. ജി. വിജയൻ എന്നിവർ ഓണാശംസ നേർന്നു.