1

പള്ളുരുത്തി: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളുരുത്തി ത്രിവേണി സൂപ്പർമാർക്കറ്റിനു മുന്നിൽ വാഴയിലയിൽ ഉപ്പ് വിളമ്പി പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എച്ച്. ഹരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.പി. ജേക്കബ്, തമ്പി ജേക്കബ്, സുമിത് ജോസഫ്, ഇബ്രാഹിംകുട്ടി, ആർ. സന്തോഷ്, ജാൻസി ജോസഫ്, മഞ്ജു, പി.ജി ഗോപിനാഥ് ഷോണി റാഫേൽ, അരുൺകുമാർ, ജോപ്പൻ ജോസഫ്, ജെൻസൺ തുടങ്ങിയവർ പങ്കെടുത്തു.