asamannor

കുറുപ്പംപടി: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത കുന്നത്തുനാട് താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ. ഹേമ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ഷാജി സരിഗ അദ്ധ്യക്ഷനായി. സാന്ത്വനം പെൻഷൻ പദ്ധതിയുടെ ഏഴാംഘട്ട ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വി.പി.ശശീന്ദ്രനും ഇരുചക്ര വാഹന വായ്പാ പദ്ധതി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.സോമനും ഗൃഹോപകരണ വായ്പാ പദ്ധതി സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതി അംഗംപി.കെ.രാജീവനും നിർവഹിച്ചു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഓണക്കിറ്റിന്റെ ആദ്യ വില്ലന നിർവഹിച്ചു.