പള്ളുരുത്തി: സൈൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പകുതി വിലയ്ക്ക് ഓണ വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്ത് സൈൻ സൊസൈറ്റി. കോണം കാർത്തികേയൻ ഹാളിൽ നടന്ന ഓണക്കിറ്റ് വിതരണം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.എൽ ജെയിംസ് അദ്ധ്യക്ഷനായി. കെ.കെ. റോഷൻ, പി.എൻ. ഉദയൻ, എം.ആർ.ദിലീഷ് , രാഗിണി തുളസീദാസ്, എം.എച്ച്. ഹരീഷ്, പി.ആർ രഞ്ജിത്ത്, എൻ.ജി.പ്രകാശൻ, പി.വി.ജയകുമാർ, പി.പി.മനോജ്, സുരേഷ് പള്ളുരുത്തി, അജയ് നായ്ക്ക്, പ്രിയ ജയകുമാർ, സുമിത എന്നിവർ നേതൃത്വം നൽകി.