lion

ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ രോഗികളുടെ കുടുംബങ്ങൾക്ക് ലയൺസ് ക്ളബ് ഒഫ് ആലുവ മെട്രോ ഓണക്കിറ്റുകൾ നൽകി. ക്ളബ് പ്രസിഡന്റ് ബിനു രാജൻ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജിന് കിറ്റുകൾ കൈമാറി. രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എൻ. വിജയകുമാർ, ആർ.എം.ഒ ഡോ. സൂര്യ, ക്ളബ് സെക്രട്ടറി കെ.വി. അരുൺകുമാർ, ട്രഷറ‌ർ പി.എസ്. സുജയിൻ, റീജിയണൽ ചെയർപേഴ്സൺ പോൾ വാഴപ്പിള്ളി, സിനിമോൾ തങ്കച്ചൻ, ബീന എന്നിവർ പങ്കെടുത്തു.