panchayat
പഞ്ചായത്തംഗത്തിൻ്റെ വസതിയിൽ ഒട്ടിച്ച നോട്ടീസ്

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ അധികാര തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. ഈ മാസം 19 ന് ചേരുന്ന പഞ്ചായത്ത്കമ്മിറ്റിയുടെ അറിയിപ്പ് നോട്ടിസ് 20-ാം വാർഡ് അംഗം സബിത നാസറിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ പതിച്ചതാണ് പുതിയ വിവാദത്തിനു വഴിതുറന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത നിർദ്ദേശപ്രകാരാണ് വീടിന്റെ ഭിത്തിയിൽ നോട്ടിസ് പതിപ്പിച്ചതെന്നാണ് സൂചന. സി.പി.എം പാർട്ടി അംഗമാണ് സബിത നാസർ. ഇതോടെ പാർട്ടിക്കകത്തും പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമായി. നിലവിലുള്ള ഭരണസമിതി അധികാരമേൽക്കുമ്പോൾ അവസാനം ഒരു വർഷം പ്രസിഡന്റ് പദവി സബിത നാസറിന് നൽകാൻ പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. ഈ ധാരണ നടപ്പാക്കണമെന്ന് രണ്ട് മാസം മുമ്പ് ചേർന്ന കളമശേരി ഏരിയ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. തീരുമാനം കരുമാലൂർ ലോക്കൽ കമ്മിറ്റിയും അംഗീകരിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാത്തതാണു പ്രശ്നങ്ങൾക്കു കാരണം. ഇതോടെ പഞ്ചായത്ത് അംഗവും സി.പി.എം പാർട്ടി അംഗവുമായ സബിത നാസർ പാർട്ടി നേതൃത്വത്തെ കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചു. പഞ്ചായത്ത് അംഗം, മാഞ്ഞാലി സഹകരണ ബാങ്ക് ഭരണസമിതി അംഗം,കുടുംബശ്രീ സി.ഡി.എസ് അംഗം തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽ നിന്നു രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്തു പാർട്ടിക്കു നൽകിയതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നു വരികെയാണ് കഴിഞ്ഞദിവസം വീട്ടിലെത്തി നോട്ടീസ് പതിച്ചത്.

ജപ്തി നടപടിയെന്നു തോന്നിക്കും വിധമായിരുന്നു നോട്ടിസ് പതിക്കൽ നടന്നതെന്നാണ് ആക്ഷേപം പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് കൈപ്പറ്റാതെ വന്നാൽ മാത്രം സ്വീകരിക്കുന്ന ഇത്തരം നടപടി സ്വന്തം പാർട്ടി അംഗത്തിന്റെ വീട്ടിൽ സ്വീകരിച്ചത് പാർട്ടി വിരുദ്ധ പ്രവർത്തനവുമാണെന്നാണ് മറ്റൊരു ആക്ഷേപം ധാരണപ്രകാരം കഴിഞ്ഞ മാസം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത സ്ഥാനം ഒഴിയേണ്ടതാണ്  നവംബർ 30 ന് മാത്രമേ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയുള്ളുവെന്നാണ് ശ്രീലതയുടെ നിലപാട് എന്നാൽ വാർഡ് വിഭജന പ്രക്രിയകൾ ആരംഭിക്കുന്നതോടെ അധികാര കൈമാറ്റം നടക്കാതെ പോകുമെന്ന് മറുപക്ഷം