കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി പുട്ട വിമലാദിത്യ ചുതലയേറ്റു. ഇന്നലെ വൈകിട്ട് നാലോടെയാണ് കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ കമ്മിഷണർ എസ്. ശ്യാസുന്ദറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ലഹരിമരുന്ന് വ്യാപനം തടയുന്നതിനും സൈബർകുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രാധാന്യം നൽകുമെന്ന് പുട്ട വിമലാദിത്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കും. നിലവിൽ സിറ്റി പൊലീസ് തുടർന്നുവന്ന പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകും.