* ഉത്രാടത്തിന് പുലർച്ചെ രണ്ടുമണിവരെ പ്രവർത്തിക്കും
കൊച്ചി: ഓണവൈവിദ്ധ്യങ്ങളുമായി ഉത്രാടപ്പാച്ചിലിന് ലുലു ഒരുങ്ങി. ഓണം ആഘോഷിക്കാൻ മികച്ച ഓഫറുകളാണ് ലുലുവിൽ ഉറപ്പാക്കുന്നത്. ഹൈപ്പർമാർക്കറ്റ്, കണക്ട്, ഫാഷൻ സ്റ്റോർ, സെലിബ്രേറ്റ് എന്നിവിടങ്ങളിൽ വമ്പൻ ഓഫറും സമ്മാനങ്ങളും ലഭിക്കും. സുഗമമായ ഷോപ്പിംഗിന് പുലർച്ചെ രണ്ടുമണി വരെ ലുലു സ്റ്റോറുകൾ തുറക്കും. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്ക് പ്രീ ബുക്കിംഗ് തുടരുന്നു. സ്പെഷ്യൽ പായസം മേളയും ഫുഡ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
മരട് ലുലു ഡെയ്ലിയിലും മികച്ച ഓണം ഓഫറുകളുണ്ട്. മെഗാകേരള ആർട്ട് ഫ്യൂഷൻ ഉത്രാടദിനത്തിൽ ലുലുവിൽ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. പുലികളി അടക്കം വമ്പൻ പരിപാടികളാണ് തിരുവോണ ദിനത്തിൽ കാത്തിരിക്കുന്നത്.