
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ നിലാവ് പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. ചിങ്ങനിലാവ് ഓണാഘോഷ പരിപാടിയിൽ പാലിയേറ്റീവ് രോഗികളും വോളണ്ടിയർമാരും ജീവനക്കാരും പങ്കെടുത്തു. പാലിയേറ്റീവ് പരിചരണം തേടുന്ന 600ലേറെപ്പേർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അദ്ധ്യക്ഷനായ ചടങ്ങ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പത്മജ എസ്. മേനോൻ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്, വികസനകാര്യ കമ്മിറ്റി ചെയർമാൻ റെനീഷ്, ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ.വി. രാമൻകുട്ടി, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷഹീർ ഷാ. എന്നിവർ സംസാരിച്ചു.