കൊച്ചി: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ യുവാവ് അറസ്റ്റിൽ. കുമ്പളങ്ങി സ്വദേശി ജോസ് ദിദിനെയാണ് (25) കുമ്പളങ്ങി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച കുമ്പളങ്ങി പൂപ്പനക്കുന്നിനു സമീപംവച്ച് യുവതിക്കു നേരെ അതിക്രമം നടത്തിയെന്നാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.