
ഇലഞ്ഞി: ഇലഞ്ഞിപ്പള്ളി ഓഡിറ്റോറിയത്തിൽ നടന്ന നാഷണൽ ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് അംഗങ്ങളുടെ സംസ്ഥാന സമ്മേളനവും ഓണപ്പരിപാടിയും അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സതീഷ് കുമാർ ഇലഞ്ഞി അദ്ധ്യക്ഷനായി. ഇലഞ്ഞി ഇടത്തൊട്ടിയിൽ ചാരിറ്റി, ഇലഞ്ഞി ഫ്രണ്ട്‌സ് ക്ലബ് എന്നിവർ നൽകിയ ഓണക്കിറ്റ് വിതരണം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻസി ടോമി നിർവഹിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷിനെയും ഭർത്താവും ഇടത്തോട്ടി ചാരിറ്റിയുടെ ചെയർമാനുമായ സന്തോഷ് സണ്ണിയെയും സതീഷ് ഇലഞ്ഞിയേയും മാതൃക പ്രവർത്തനങ്ങൾക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. വൈ.എം.സി.എ സെക്രട്ടറി ജോസി വർഗീസ്, ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി റോബി വരിക്കാനി, രാജൻ കാലടി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഓണ സദ്യയും സമ്മാനദാനവും നടന്നു.