
പിറവം: സൈൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ എം. ആശിഷ് ഉദ്ഘാടനം ചെയ്തു. രാജേഷ് മരങ്ങാട്ട്, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ഷീജ പരമേശ്വരൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി പ്രസാദ് മണീട്, ജിനു മാലക്കാടൻ, പ്രീണ തുടങ്ങിയവർ നേതൃത്വം നൽകി. പിറവം നിയോജകമണ്ഡലത്തിലെ ഇലഞ്ഞി, കൂത്താട്ടുകുളം ,തിരുമാറാടി പാമ്പാക്കുട,പിറവം മണീട്, എടക്കാട്ടുവയൽ തുടങ്ങി വിവിധ പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകൾ കിറ്റുവാങ്ങി.