കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി, കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തേവര ഗവ. ഓൾഡ് ഏജ് ഹോമിൽ മെഡിക്കൽ ക്യാമ്പ് നടത്തി. എറണാകുളം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ. ജോമി അദ്ധ്യക്ഷനായ ചടങ്ങ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊച്ചി കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ആർ. റെനീഷ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീവിദ്യ എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അലി അക്ബർ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജയകൃഷ്ണൻ, ജില്ലാ ആശുപത്രി റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. സ്മിത ആർ. മേനോൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ വയോജനങ്ങൾക്ക് പരിശോധനയും യോഗാ പരിശീലനവും നടന്നു.