കൊച്ചി: വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ എറണാകുളം സാംസ്‌കാരിക വേദി പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ തിരുവോണനാളിൽ ഉപവാസമിരിക്കും. വരുമാനത്തിൽ 3,000 കോടി രൂപ കുറച്ചു കൃത്രിമം കാണിച്ച് സർക്കാരും ബോർഡ് റെഗുലേറ്ററി കമ്മീഷനിൽ സമ്മർദ്ദം ചെലുത്തി നിരക്ക് വർദ്ധിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് സമരമെന്ന് പ്രസിഡന്റ് ഏലൂർ ഗോപിനാഥ് പറഞ്ഞു.