navayugam

മൂവാറ്റുപുഴ: നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം സി .കെ . ആശ എം .എൽ. എ ഉദ്ഘാടനം ചെയ്തു. എ. ഐ .വൈ .എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഓണസന്ദേശം നൽകി. 110 കുടുംബങ്ങൾക്ക് സൗജന്യമായി ഓണക്കിറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നാടൻ പാട്ടുകളും അരങ്ങേറി. സി.പി.ഐ മണിയൻ കുളം ബ്രാഞ്ച് സെക്രട്ടറി അമീർ കാഞ്ഞൂരാൻ അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം, ജോളി പൊട്ടയ്ക്കൽ, കെ. പി. . അലികുഞ്ഞ് ബിബിൻ തട്ടായത്ത് എന്നിവർ സംസാരിച്ചു.