
മുളന്തുരുത്തി: കനിവ് പാലിയേറ്റീവ് മുളന്തുരുത്തി മേഖല കമ്മിറ്റി കിടപ്പു രോഗികൾക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റുകൾ വാർഡ് കമ്മറ്റികൾക്ക് കൈമാറി. കനിവ് ജില്ലാ സെക്രട്ടറി എം.പി.ഉദയൻ കനിവ് രണ്ടാം വാർഡ് കമ്മറ്റി പ്രസിഡന്റ് ലതിക അനിലിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. എ.വി.കുര്യാക്കോസ്, മേഖല കമ്മറ്റി പ്രസിഡന്റ് എ.ഒ. പീറ്റർ, പി.ഡി. രമേശൻ, പി.എൻ. പുരുഷോത്തമൻ, ലിജോ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ റീന റെജി, ആതിര സുരേഷ്, ടി.എസ്. ഗഗാറിൻ എന്നിവർ പങ്കെടുത്തു.