
കൊച്ചി: തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ അത്തത്തിന് കൊടിയേറിയ ഉത്സവത്തിന് ഇന്ന് സമാപനം. രാവിലെ 7.30നാണ് ക്ഷേത്രവളപ്പിലെ പ്രത്യേക തറയിൽ മഹാബലിയെ എതിരേൽക്കും. 10.30 മുതൽ തിരുവോണസദ്യ ആരംഭിക്കും. കാൽ ലക്ഷത്തോളം പേർ സദ്യയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. വിശാലമായ ക്ഷേത്രവളപ്പിൽ സദ്യയ്ക്കായി വലിയ പന്തൽ ഒരുക്കിയിട്ടുണ്ട്.
വൈകിട്ട് 4.30ന് കൊടിയിറക്കൽ, ആറിന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 9ന് ഒൻപത് ഗജവീരന്മാർ അണിനിരക്കുന്ന ആറാട്ടെഴുന്നള്ളിപ്പ്. തുടർന്ന് വൈക്കം ചന്ദ്രൻ മാരാർ, കോട്ടക്കൽ രവി, ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാർ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം, പാണ്ടിമേളം. 11ന് ആറാട്ടെഴുന്നള്ളിപ്പിന് എതിരേൽപ്പ് നൽകുന്നതോടെ തിരുവോണമഹോത്സവം അവസാനിക്കും.