nss

കൊച്ചി: എൻ.എസ്.എസ് കരയോഗം 2188-ാം നമ്പർ ഓണാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾക്ക് ഓണക്കിറ്റും അമ്മമാർക്ക് ഓണപ്പുടവയും നൽകി. വീടുകളിൽ നടത്തിയ പൂക്കളമത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആഘോഷപരിപാടികൾ പ്രസിഡന്റ് ആർ. എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓണക്കിറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി എം. എ. കൃഷ്ണകുമാർ, ജോ. സെക്രട്ടറി രാധാകൃഷ്ണൻ,​ വൈസ് പ്രസിഡന്റ് ടി. സേതുമാധവൻ, താലൂക്ക് യൂണിയൻ പ്രതിനിധി വി.പി. സുരേന്ദ്രൻ, ജയചന്ദ്രമേനോൻ, ട്രഷറർ എം. മോഹൻകുമാർ, വനിതാസമാജം പ്രസിഡന്റ് ഇന്ദിരാദേവി, സെക്രട്ടറി സിന്ധുരഘുനാഥ്,​ കമ്മിറ്റി അംഗം എസ്. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. വനിതാസമാജം,​ സ്വയംസഹായ സംഘം ഭാരവാഹികളും പങ്കെടുത്തു.