
അങ്കമാലി: അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ വയോജനങ്ങളെ ആദരിച്ച് ഓണം ആഘോഷിച്ചു. തിരുമുൽക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് വിദ്യാർഥികൾക്കും വയോജനങ്ങൾക്കും വേറിട്ട അനുഭവമായി. വെറ്റിലയും അടക്കയും നാണയവും കുട്ടികൾ വയോജനങ്ങളുടെ കാൽക്കൽ സമർപ്പിച്ചു. വയോജനങ്ങൾ അവരുടെ ഓണക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. ഓണസദ്യയും സമ്മാനങ്ങളും നൽകിയാണ് കുട്ടികൾ മുത്തച്ഛൻമാരെയും മുത്തശ്ശിമാരെയും തിരികെ അയച്ചത്. സ്‌കൂളിന് സമീപമുള്ള 10,11 വാർഡുകളിലെ 70 വയസ് പിന്നിട്ടവരെയാണ് ആദരിച്ചത്. 200 ഓളം വയോജനങ്ങൾ പങ്കെടുത്തു. അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി അദ്ധ്യക്ഷനായി. അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ചലോ ചക്കാനാട്ട്, വാർഡ് കൗൺസിലർമാരായ എ.വി. രഘു, ലേഖ മധു, പ്രൻസിപ്പൽ റീന രാജേഷ്, മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ആലുക്കൽ, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ്, കെ.ജി വിഭാഗം പ്രധാനാദ്ധ്യാപിക സജിനി സൂസൻ ഫിലിപ്പ്, പി.ടി.എ വൈസ് പ്രസിഡന്റ് റെയ്‌മോൾ മേരി മാത്യു തുടങ്ങിയവർ പങ്കെടുത്തു.