നെടുമ്പാശേരി: ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി 500 വൃക്ഷത്തൈകൾ നട്ടു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ആഘോഷം.
സിയാൽ ഗോൾഫ് കോഴ്‌സിൽ നടന്ന വൃക്ഷത്തൈനടീൽ സി.ഐ.എസ്.എഫ് സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവ്രാരി ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ ജി. മനു, എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് കമ്പനി സെക്രട്ടറി സജി കെ. ജോർജ്, സിയാൽ ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, അനുബന്ധ ഏജൻസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.