
തൃപ്പൂണിത്തുറ: ബി.ജെ.പി ന്യൂനപക്ഷമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 35-ാം വാർഡിൽ ഓണക്കിറ്റ് വിതരണം നടത്തി. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അലക്സ് ചാക്കോ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ വള്ളി മുരളീധരൻ, മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, മണ്ഡലം സെക്രട്ടറി രഞ്ജിത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ സമിതി അംഗം എം.എ. ലത്തീഫ്, പി.ആർ. ഡെയ്സൺ, സുന്ദരൻ ആചാരി, എം. മുരളീധരൻ എന്നിവർ സംസാരിച്ചു.