ആലുവ: വീടിന്റെ മേൽക്കൂര നിർമ്മാണത്തിനിടെ രണ്ടാംനിലയിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തേരി അയ്യങ്കേരി കോളനിയിൽ അയ്യങ്കേരിവീട്ടിൽ രാജന്റെ മകൻ എ.ആർ. രാകേഷാണ് (37) മരിച്ചത്.
കഴിഞ്ഞ ഒമ്പതിന് ഇടപ്പള്ളിയിലെ ഒരു വീടിന് മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് വീണത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
മാതാവ്: ഉഷ. സഹോദരങ്ങൾ: രാജേഷ്, രാജീവ്, രാജേശ്വരി.