
കാലടി: നീലീശ്വരം വിന്നേഴ്‌സ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ ഓണപൂക്കള മത്സരത്തിന്റെ വിധി കർത്താക്കളായി സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ പ്രസിഡന്റ് ടി.എൽ.പ്രദീപ്, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് അദ്ധ്യാപകൻ കെ.എസ്. സുജാൽ, ഗവ. എൽ.പി. സ്‌കൂൾ അദ്ധ്യാപിക ബിനിലാൽ എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായി. കെ.എൻ. സാജു, പി.ജെ. ജിന്റോ, വി.എസ്. ജിഷ്ണു, ജനത പ്രദീപ്, കെ.എം. സൗമ്യ, എം.ടി. ഷിജി, അമൽദാസ്, അഭിജിത്ത് ബിനു, മരിയ തോമസ്, ടി.എസ്. ആതിര, ഉണ്ണിമായ എന്നിവർ നേതൃത്വം കൊടുത്തു.