y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ സന്നദ്ധ സേവന സംഘടനയായ പൾസ് ഒഫ് തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ 1,400 കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം നടത്തി. കിറ്റിന്റെ വിതരണോദ്ഘാടനം കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.എസ്. സുദർശൻ നിർവഹിച്ചു. പൾസ് ഒഫ് തൃപ്പൂണിത്തുറ പ്രസിഡന്റ് പ്രകാശ് അയ്യർ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് ഓണ സന്ദേശം നൽകി. രാജനഗരി എക്സലൻസ് അവാർഡ് നാവിയോ ഷിപ്പിംഗ് ഇന്ത്യ എം.ഡി. അജയ് തമ്പിക്കും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് എൻ. ശശിധരനും നൽകി. തൃക്കാക്കര അസി. കമ്മീഷണർ പി.വി. ബേബി, കൊച്ചി എ.സി.പി പി. രാജ്കുമാർ, പൾസ് സെക്രട്ടറി എം.എം. മോഹനൻ, ജനറൽ കൺവീനർ അഡ്വ. സി. ദേവാനന്ദ്, ജെയിംസ് മാത്യു, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.