
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ആട്ടായം പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ ഗ്രന്ഥശാല ദിനാചരണവും ഓണാഘോഷവും കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി സമദ് മുടവന സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഗ്രന്ഥശാലദിന സന്ദേശം നൽകി. ഗാന്ധിയൻ മുഹമ്മദ് വാരിക്കാട് ഓണ സന്ദേശം നൽകി. ലൈബ്രറി ഭരണസമിതി അംഗങ്ങളായ സി.എം. ഷുക്കൂർ , എം.വി. സുഭാഷ്, എ.എൻ. മണി, റസിയ അലിയാർ, ബിന്ദു സതീശ്, റംല അഷറഫ്, സിന്ധു ബാബു, ലൈബ്രറേറിയൻ സാലി പീറ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ വയനാട് ദുരന്ത ബാധിതർക്ക് അക്ഷര ഭവനം നിർമ്മിച്ചു നൽകുന്നതിനായി പീപ്പിൾസ് ലൈബ്രറി സമാഹരിച്ച 15,000 രൂപയുടെ ചെക്ക് ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണിക്ക് കൈമാറി.