തെക്കൻ പറവൂർ: പറവൂർ ബ്രദേഴ്‌സിന്റെ ഓണാഘോഷവും പാലിയേറ്റീവ് കെയർ യൂണിറ്റിലേക്കുള്ള ഉപകരണങ്ങളുടെ രണ്ടാംഘട്ട കൈമാറ്റവും നാളെ വൈകിട്ട് 4ന് ബ്രദേഴ്‌സ് നഗറിൽ നടക്കും. ഉദയപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. സാവിത്രി എ.കെ. ഏറ്റുവാങ്ങും. ഫാദർ പോൾ കോട്ടയ്ക്കൽ (സെന്റ് ജോൺസ് കത്തോലിക്ക പള്ളി തെക്കൻ പറവൂർ), സന്തോഷ് ജോസഫ് (ജനറൽ സെക്രട്ടറി, ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ) എന്നിവർ സംസാരിക്കും. പറവൂർ ബ്രദേഴ്‌സ് പ്രസിഡന്റ് ടി. കെ. രമണൻ സ്വാഗതവും സെക്രട്ടറി ജോർജ് മാത്യു നന്ദിയും പറയും.