
മൂവാറ്റുപുഴ: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി പെരുമറ്റം വി.എം. പബ്ലിക് സ്‌കൂൾ. സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജ്‌മെന്റും ചേർന്ന് സ്വരൂപിച്ച 3,21,500 രൂപ ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷിന് കൈമാറി. സ്‌കൂൾ ചെയർമാൻ കെ.എം. അഷ്‌റഫ്, മാനേജർ പി.എം. അബ്ദുൾ റഷീദ് , പ്രിൻസിപ്പൽ ഡോ. കെ.എം. അബ്ദുൾ റഷീദ്, പെരുമറ്റം ജമാഅത്ത് ജനറൽ സെക്രട്ടറി സൈനുദ്ദീൻ തൈക്കുടി, പി.ടി.എ പ്രസിഡന്റ് ഇ.കെ. ഷാജി, സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ഖലീൽ എന്നിവർ പങ്കെടുത്തു.