football

ആലുവ: ഓൾ കേരള സി.ബി.എസ്.ഇ ഫുട്‌ബാൾ ടൂർണമെന്റ് (ക്ലസ്റ്റർ Xl ബോയ്സ്, അണ്ടർ 14,17,19) തോട്ടുമുഖം ക്രെസന്റ് പബ്ലിക് സ്കൂളിൽ 19 മുതൽ 25 വരെ നടക്കും. ടൂർണ്ണമെന്റിൽ തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഫിക്സർ പ്രഖ്യാപന ചടങ്ങിൽ ക്രെസന്റ് പബ്ലിക് സ്കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ, പ്രിൻസിപ്പൽ അഞ്ജലി ശശികുമാർ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം.എം. ജേക്കബ്, ടാലൻ്റ് പബ്ലിക് സ്കൂൾ മാനേജർ അജ്മൽ എന്നിവർ പങ്കെടുത്തു.