
കൊച്ചി: ഒരാഴ്ചക്ക് മുമ്പ് അങ്ങാടി മരുന്നിന്റെ മറവിൽ വ്യാജ മദ്യം വിറ്റിരുന്ന ഒരു വനിതയടക്കം മൂന്ന് പേരെ 77 കുപ്പി വ്യാജ മദ്യവുമായി എക്‌സൈസ് സംഘം കാക്കനാട് ഇടച്ചിറയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കുന്ന വാറ്റാപ്പി, അങ്കിൾ എന്നിവരിലേക്കെത്തിച്ചത്.
ആവശ്യക്കാർക്ക് 'ഫ്രഷായി വാറ്റി' വിൽക്കുന്നതിനാൽ ഇവരുടെ ചാരായത്തിന് വൻ ഡിമാന്റായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വീട് വാടകയ്ക്ക് എടുത്തിരുന്നതും വാറ്റിന് പണം മുടക്കിയിരുന്നതും സന്തോഷാണ്. ആവശ്യക്കാരെ കണ്ടെത്തി ഓർഡർ എടുക്കുകയാണ് കിരൺ ചെയ്തിരുന്നത്. ഒരാളുടെ ഓഡർ ലഭിച്ച് കഴിഞ്ഞാൽ കിരൺ ഓട്ടോറിക്ഷയുമായി ആവശ്യക്കാരൻ പറഞ്ഞ സ്ഥലത്തെത്തും.
തുടർന്ന് പരിസരം മുഴുവൻ നിരീക്ഷിക്കും. പണം വാങ്ങിയ ശേഷം മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് കണ്ടാൽ കിരൺ സന്തോഷിന് സിഗ്‌നൽ നൽകും. ശേഷം 'നാടൻ കുലിക്കി സർബത്ത്' എന്ന് ബോർഡ് വച്ച നാനോ കാറിൽ നിന്ന് സന്തോഷ് സാധനം കിരണിന്റെ ഓട്ടോയ്ക്ക് സമീപം കൊണ്ടുവയ്ക്കും. സന്തോഷ് മടങ്ങിയതിന് പിന്നാലെ കിരൺ ഈ ചാരായം ഓർഡർ ചെയ്ത സ്ഥലത്ത് എത്തിച്ച് നൽകും.