
പെരുമ്പാവൂർ: എക്സൈസിന്റെ കുന്നത്തുനാട് നിയോജകമണ്ഡലം തല ജനകീയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. കുന്നത്ത് നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. അനധികൃത മദ്യം, മയക്കുമരുന്ന് , എന്നിവയുടെ നിർമ്മാണം ഉപയോഗം, വിപണനം എന്നിവ തുടയുന്നതിന്റെ ഭാഗമായുള്ള എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, എ. ഇ. ഒ. സി.ഡി.എസ് ചെയർപേഴ്സൺമാർ വിവിധ സ്കൂളിലെ ഹെഡ്മാസ്റ്റർമാർ, എസ്.സി, എസ്. ടി ഓഫീസർമാർ, പി.ടി.എ പ്രസിഡന്റുമാർ, പുത്തൻകുരിശ് പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു