
മൂവാറ്റുപുഴ : ഗ്രന്ഥശാലദിനത്തിൽ മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയിലെ ദിനാചരണം ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലൈബ്രറി അങ്കണത്തിൽ പതാകയുയർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.കെ.ജയേഷ് സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, ലൈബ്രേറിയൻ തോമസ് എന്നിവർ സംസാരിച്ചു. മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് ജയൻ പതാക ഉയർത്തി. താലൂക്ക് എക്സിക്യുട്ടീവ് അംഗം എം.എ. എൽദോസ് സന്ദേശം നൽകി.
വാളകം പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് മാത്തുകുട്ടി പതാക ഉയർത്തി. സജി.സി. കർത്താ സന്ദേശം നൽകി. രണ്ടാർകര ഇം.എം.എസ്. ലൈബ്രറിയിൽ പ്രസിഡന്റ് രാഘവൻ പതാക ഉയർത്തി. താലൂക്ക് എക്സിക്യുട്ടീവ് അംഗം ബി.എൻ. ബിജു സന്ദേശം നൽകി.കോഴിപ്പിള്ളി ശ്രീനാരായണ ലൈബ്രറിയിൽ ലൈബ്രറി സെക്രട്ടറി അരുൺ പതാക ഉയർത്തി സന്ദേശം നൽകി, കരിങ്കൽ ചിറ ശ്രീനാരായണ ലൈബ്രറിയിൽ സെക്രട്ടറി രമണൻ പതാക ഉയർത്തി തുടർന്ന് സന്ദേശം നൽകി . മണ്ണത്തൂർ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് എ.സി. ജോൺസൺ പതാകഉയർത്തി തുടർന്ന് സന്ദേശം നൽകി. മഹാത്മജി ലൈബ്രറിയിൽ പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണൻ പതാകഉയർത്തി. താലൂക്ക് ജോയിന്റെ സെക്രട്ടറി പി.കെ. വിജയൻ സന്ദേശം നൽകി.പെരുമ്പടവം പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി ശ്രീനാഥ് പതാക ഉയർത്തി തുടർന്ന് സന്ദേശം നൽകി. മുത്തോലപുരം പബ്ലിക് ലൈബ്രരിയിൽസെക്രട്ടറി കെ.കെ.ശശി പതാക ഉയർത്തി സന്ദേശം നൽകി. കൂര് പബ്ലിക് ലൈബ്രറിയിൽ നടന്ന ഗ്രന്ഥശാലദിനാചരണവും ഓണാഘോഷവും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി ഉദ്ഘാടനം ചെയ്തു. വാഴപ്പിള്ളി വി.ആർ. എ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് കെ.ആർ. വിജയകുമാർപതാക ഉയർത്തി തുടർന്ന് സന്ദേശം നൽകി. പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽപ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം പതാക ഉയർത്തി.