
വെങ്ങോല: വെങ്ങോല ഗ്രാമം ഒരു അപൂർവമായ അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. വെങ്ങോലയുടെ സ്വന്തം ടി.കെ. രാജഗോപാല മേനോൻ ഗിന്നസ് ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടുന്ന നിമിഷം.
വെങ്ങോല പൂന്നുർ മഹാദേവ ക്ഷേത്രത്തിനു സമീപം നൈമിശാരണ്യത്തിൽ ഭാഗവതാചാര്യൻ ടി.കെ. രാജഗോപാല മേനോൻ ശ്രീമദ്ഭാഗവതത്തിലെ 18000 ശ്ലോകങ്ങൾ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വായിച്ച് തീർത്താണ് ഗിന്നസ് ബുക്കിൽ ഇടം നേടാൻ പരിശ്രമിക്കുന്നത്. 2024 സെപ്തംബർ 20 -ാം തിയതി ആലുവാ മണപ്പുറത്തിന് സമീപമുള്ള ശിവക്ഷേത്രത്തിനോട് ചേർന്ന അയ്യപ്പ സേവാസംഘം അദ്ധ്യാത്മക ഹാളിൽ രാവിലെ 7 ന് പാരായണം ആരംഭിക്കും. നാട്ടുകാരനായ ഭാഗവതാചാര്യന് വിജയകരമായി ഈ ദൗത്യം പൂർത്തികരിക്കുവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് വെങ്ങൂർ ഗ്രാമം.
802 ഭാഗവത സപ്താഹയജ്ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.