angamaly

അങ്കമാല: സീതാറാം യെച്ചൂരിയുടെ വേർപാടിൽ അനുശോചിച്ച് അങ്കമാലിയിൽ മൗന ജാഥയും സർവകക്ഷി അനുശോചന യോഗവും ചേർന്നു. പഴയ മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിച്ച മൗനജാഥ ടൗൺ ചുറ്റി പഴയ നഗരസഭ ഓഫീസ് അങ്കണത്തിൽ സമാപിച്ചു. തുടർന്ന് ചേർന്ന അനുശോചനയോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി സജീ വർഗീസ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം സച്ചിൻ ഐ. കുര്യാക്കോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു റോജി എം. ജോൺ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ,​ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി .പത്രോസ്,​ ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, എം. മുകേഷ്, സാംസൺ ചാക്കോ, പീറ്റർ മേച്ചേരി, ബെന്നി മൂഞ്ഞേലി, എം. മനോജ്, ജെയ്സൽ പാനികുളങ്ങര, മാത്യൂസ് കോലഞ്ചേരി, മാർട്ടിൻ ബി. മുണ്ടാടൻ, ബേബി വി. മുണ്ടാടൻ, ജോണി കുര്യാക്കോസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.