കൊച്ചി: വല്ലാർപാടം പള്ളിയിലെ തിരുനാളിന് നാളെ വൈകിട്ട് 5.30ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റും. ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ, ഡോ.സ്റ്റാൻലി മാതിരപ്പിള്ളി തുടങ്ങിയവർ പ്രസംഗിക്കും. തിരുനാൾ സമാപന ദിനമായ 24ന് രാവിലെ 10ന് ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സഹവികാരിമാരായ ഫാ. ആന്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത്, ഫാ.ഷിബു ചാത്തനാട് എന്നിവർ തിരുനാളാഘോഷങ്ങൾക്ക് നേതൃത്വം നൽകും.