ആലങ്ങാട്: കരുമാല്ലൂർ ഗവ. എൽപി സ്കൂളിൽ കുട്ടികളുടെ ഗ്രീൻ ആർമി യൂണിറ്റ് രൂപീകരണവും ജെഴ്സി വിതരണവും നടന്നു. കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ആർ.റസൽ അദ്ധ്യക്ഷനായി. ഇതോടനുബന്ധിച്ചു നടന്ന പച്ചക്കറി നടീൽ കൃഷി ഓഫിസർ എൽസ ജൈൽസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപിക ജി.സുധ, എം.പി.ദിപിൻ, എ.കെ.ബോസ് എന്നിവർ പ്രസംഗിച്ചു.