കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12-ാം വാർഡ് അംഗം നിസാർ ഇബ്രാഹിമിനെ അയോഗ്യനാക്കിയ പഞ്ചായത്ത് കമ്മിറ്റിയുടെ നടപടി അസാധുവാക്കി. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തില്ലെന്ന വാദമുന്നയിച്ച് ഒരു വിഭാഗം ഉയർത്തിയ പരാതിയിലാണ് പഞ്ചായത്ത് സെക്രട്ടറി നടപടി എടുത്തത്. 2023 ഡിസംബർ 7ന് നിസാർ പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ വിദേശത്ത് പോകുന്നതിന് അവധി അപേക്ഷ നൽകിയിരുന്നു. അവധിയ്ക്ക് അംഗീകാരം നൽകുന്നതിന്റെ തൊട്ടുമുമ്പുള്ള മൂന്നു മാസങ്ങളിലെ ഹാജരില്ലായ്മ അംഗീകരിച്ചാണ് കമ്മിറ്റി അവധി അംഗീകരിച്ചത്. അതിനാൽ അംഗം അയോഗ്യനല്ലെന്നാണ് നിസാർ നൽകിയ പരാതിയിൽ പഞ്ചായത്ത് കമ്മിറ്റി കണ്ടെത്തിയത്. തീർത്തും വ്യക്തിപരമായി അപമാനിക്കാൻ ഒരു വിഭാഗം നടത്തിയ ഗൂഢശ്രമമാണ് ഇത്തരമൊരു പരാതിയിലേയ്ക്ക് നയിച്ചതെന്ന് നിസാർ പറഞ്ഞു.